Breaking...

9/recent/ticker-posts

Header Ads Widget

തോമസ് ചാഴികാടന്റെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.



കോട്ടയം പാര്‍ലമെന്റ് മണ്ഡലം  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ  രണ്ടാം ഘട്ട പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  ചൊവ്വാഴ്ച കിടങ്ങൂര്‍, കടപ്ലാമറ്റം, കാണക്കാരി, മാഞ്ഞൂര്‍, കടുത്തുരുത്തി പഞ്ചായത്തുകളില്‍ തോമസ് ചാഴികാടന്‍ പര്യടനം നടത്തി. കിടങ്ങൂര്‍ പഞ്ചായത്തിലെ പര്യടനത്തിന് പടിഞ്ഞാറെ കൂടല്ലൂരില്‍ നിന്നും തുടക്കം കുറിച്ചു  കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. കിഴക്കെകൂടല്ലൂര്‍ കട്ടച്ചിറ കിടങ്ങൂര്‍ ക്ഷേത്രം, മാന്താടിക്കവല, ചിറപ്പുറം, ചെമ്പിളാവ് ,ചേര്‍പ്പുങ്കല്‍ എന്നിവിടങ്ങളിലൂടെ കുമ്മണ്ണൂര്‍ കരോട്ടെക്കവലയിലെത്തി സമാപിച്ചു. തുടര്‍ന്ന് കടപ്ലാമറ്റം പഞ്ചായത്തില്‍ പര്യടനം നടന്നു. അഞ്ച് പഞ്ചായത്തുകളിലായി നടക്കുന്ന പര്യടനം രാത്രി 8.30 ന് കടുത്തുരുത്തിയില്‍ സമാപിച്ചു എല്‍ഡിഎഫ് നേതാക്കളായ പി.വി സുനില്‍, സുരേഷ് കുമാര്‍, പി.സി.കുര്യന്‍, ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ്, സ്റ്റീഫന്‍ ജോര്‍ജ്, സക്കറിയാസ് കുതിരവേലി, സണ്ണി തെക്കേടം , PN ബിനു പ്രദിപ് വലിയ പറമ്പില്‍, രാധാകൃഷ്ണക്കുറുപ്പ്, അഡ്വക്കേറ്റ് ബിനു, ബോബി മാത്യു, ബിജു പഴയപുരയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments