Breaking...

9/recent/ticker-posts

Header Ads Widget

തുഷാര്‍ വെള്ളാപ്പള്ളി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു



കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി കോട്ടയം ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. രണ്ട് സെറ്റ് പത്രികയാണ് നല്‍കിയത്. വ്യാഴാഴ്ച രണ്ട് സെറ്റ് പത്രിക കൂടി നല്‍കും.ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്  ജി. ലിജിന്‍ലാല്‍, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടെപ്പിള്ളി, ജില്ലാ പ്രസിഡന്റ് എം.പി സെന്‍, തുഷാര്‍ വെള്ളാപ്പള്ളിയുടെ ഭാര്യ ആശാ തുഷാര്‍ എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പം എത്തിയിരുന്നു.നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം എന്‍ഡിഎ ഓഫീസില്‍ നിന്നും വാഹന റാലിയായി എത്തിയാണ് തുഷാര്‍ വെള്ളാപ്പള്ളി പത്രിക സമര്‍പ്പിച്ചത്.




Post a Comment

0 Comments