Breaking...

9/recent/ticker-posts

Header Ads Widget

തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി ഏറ്റുമാനൂരില്‍ റോഡ് ഷോ നടത്തി.



എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി ഏറ്റുമാനൂരില്‍ റോഡ് ഷോ നടത്തി. ഏറ്റുമാനൂര്‍ കോവില്‍പാടം റോഡിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച റോഡ് ഷോ നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളിലൂടെയും അതിരമ്പുഴ, മാന്നാനം, നീണ്ടൂര്‍ മേഖലകളുടെയും സഞ്ചരിച്ച് ഏറ്റുമാനൂരില്‍ സമാപിച്ചു . എന്‍ഡിഎ നേതാക്കളായസുരേഷ് വടക്കേടം, മഹേഷ് രാഘവന്‍,പി.എന്‍ രവീന്ദ്രന്‍, സാബു മാടപ്പാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇരുചക്ര വാഹനങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് റോഡ് ഷോ സംഘടിപ്പിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments