പാലാ സിവില്‍ സ്റ്റേഷനുസമീപം നഗരസഭ നിര്‍മ്മിച്ച ശുചിമുറികള്‍ പൊളിച്ചു മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധമുയരുന്നു. സിവില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് പ്രാഥമികാവശ്യ ങ്ങള്‍ നിറവേറ്റാന്‍ സൗകര്യമൊരുക്കിയാണ് നഗരസഭ 5 ലക്ഷം രൂപ ചെലവില്‍ ശുചിമുറികള്‍ നിര്‍മ്മിച്ചത്. 2019 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെ ജനങ്ങള്‍ക്ക് തുറന്നു കൊടുത്തിരുന്നില്ല. 5 വര്‍ഷമായി ഉപയോഗിക്കാതിരുന്ന ടോയ്‌ലറ്റുകള്‍ ഇപ്പോള്‍ പൊളിച്ചു നീക്കാന്‍ തീരുമാനിക്കുന്നത് ജനദ്രോഹകരമെന്ന് പൗരാവകാശ സമിതി പ്രസിഡന്റ ജോയി കളരിക്കല്‍ പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിര്‍മ്മാണം നടത്തി വര്‍ഷങ്ങള്‍ക്കു ശേഷം പൊളിച്ചു നിക്കുന്നത് തെറ്റായ നിലപാടാണെന്നും പാലായിലെത്തുന്നവര്‍ ആവശ്യത്തിന് ശുചിമുറികള്‍ ഇല്ലാതെ വിഷമിക്കുമ്പോള്‍ ഇത്തരം നടപടികള്‍ തിരുത്താന്‍ അധികൃതര്‍ തയ്യാറാവണമെന്നും പൗതവകാശസമിതി ആവശ്യപ്പെട്ടു.





0 Comments