Breaking...

9/recent/ticker-posts

Header Ads Widget

ട്രെയിന്‍ യാത്രക്കാരന് പാമ്പുകടിയേറ്റു



ട്രെയിന്‍ യാത്രക്കാരന് പാമ്പുകടിയേറ്റു. ഏറ്റുമാനൂര്‍ റയില്‍വെ സ്റ്റേഷനിലാണ് സംഭവം. ഗുരുവായൂര്‍ മധുര എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദേശിക്കാണ് പമ്പു കടിയേറ്റത്. രാവിലെ 9.25 ന് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഗുരുവായൂര്‍ മധുര എക്‌സ്പ്രസിലെ യാത്രക്കാരനായ കാര്‍ത്തിക് എന്നയാള്‍ക്കാണ് പാമ്പുകടിയേറ്റത്. 6-ാം നമ്പര്‍ ബോഗിയിലാണ് ഇയാര്‍ യാത്ര ചെയ്തിരുന്നത്. പാമ്പു കടിയേറ്റയുടന്‍ ഇയാളെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു. അതേ സമയം യാത്രക്കാരനെ കടിച്ചത് പാമ്പല്ല എലിയാണെന്നുള്ള സംശയവും ഉയര്‍ന്നിട്ടുണ്ട്




Post a Comment

0 Comments