Breaking...

9/recent/ticker-posts

Header Ads Widget

പെട്രോള്‍ പമ്പില്‍ ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍.



പെട്രോള്‍ പമ്പ് ജീവനക്കാരനെയും, യുവാവിനെയും ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂര്‍ വടകര കടവത്തുകുഴിയില്‍ വീട്ടില്‍ അജയ് സജി (25), വെള്ളൂര്‍ വടകര കരോട്ടുതടത്തില്‍ വീട്ടില്‍ ആഷിക്.കെ.ബാബു (25) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് ഞായറാഴ്ച രാത്രി 11 മണിയോടുകൂടി തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിന് സമീപം പ്രവര്‍ത്തിക്കുന്ന  പെട്രോള്‍പമ്പില്‍ പെട്രോള്‍ അടിക്കാന്‍ എത്തിയ സമയം  ഇവിടെ ഗൂഗിള്‍ പേ വര്‍ക്ക് ചെയ്യുന്നില്ല എന്നും, പണം നല്‍കിയാല്‍ പെട്രോള്‍ അടിക്കാമെന്ന്  ജീവനക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന്, ഇയാളെ ചീത്ത വിളിക്കുകയും, മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. കൂടാതെ സ്ഥലത്തെത്തിയ ജീവനക്കാരന്റെ സുഹൃത്തായ ഉമ്മാംകുന്ന് സ്വദേശിയായ യുവാവിനെയും ഇവര്‍  മര്‍ദ്ദിക്കുകയും, കൂര്‍ത്ത കമ്പി കഷണംകൊണ്ട് കുത്തി  കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ബൈക്കില്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലില്‍ ഇരുവരെയും പിടികൂടുകയുമായിരുന്നു. ആഷിക്കിന് തലയോലപ്പറമ്പ്  സ്റ്റേഷനിലും, അജയ്‌സജിക്ക് തലയോലപ്പറമ്പ്, കടുത്തുരുത്തി എക്‌സൈസ് എന്നീ സ്റ്റേഷനുകളിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. തലയോലപ്പറമ്പ് സ്റ്റേഷന്‍ എസ്.എച്ച്.ഓ ശിവകുമാര്‍ കെ.എസ്, എസ്.ഐ ഷെറി എം.എസ്, എ.എസ്.ഐ ബിന്ദു, സി.പി.ഓ മാരായ ബിജു, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments