തോടനാല്‍ മനക്കുന്ന് വടയാര്‍ ദേവീക്ഷേത്രത്തില തിരുവുത്സവാഘോഷങ്ങള്‍ ഏപ്രില്‍ 20 മുതല്‍ 24 വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി താഴമണ്‍ കണ്ഠരര് മോഹനര് മുഖ്യ കാര്‍മികത്വം വഹിക്കും. മേല്‍ശാന്തി മള്ളിയൂര്‍ അനില്‍ നമ്പൂതിരി സഹകാര്‍മികനായിരിക്കും.ഏപ്രില്‍ 20ന് രാവിലെ പള്ളി ഉണര്‍ത്തല്‍, നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, ഗണപതിഹോമം, വിശേഷാല്‍ പൂജ, വഴിപാടുകള്‍, സര്‍വ്വൈശ്വര്യ പൂജ എന്നിവ നടക്കും.ഉച്ചയ്ക്ക് പ്രസാദമൂട്ട്. വൈകിട്ട് 6.45 ന് നമസ്‌കാര മണ്ഡപ സമര്‍പ്പണം നടക്കും. ചടങ്ങില്‍ തന്ത്രിമുഖ്യന്‍ ബ്രഹ്‌മശ്രീ കണ്ഠരര് മോഹനര് ഭദ്രദീപം തെളിയിക്കും.സാംസ്‌കാരിക സമ്മേളനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ്.ബി. നായര്‍ ഉദ്ഘാടനം ചെയ്യും.പി പി ഗോപി. IAS. തിരുവരങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കും 21, 22, 23 ദിവസങ്ങളില്‍ ഉത്സവ ചടങ്ങുകള്‍ പ്രസാദമൂട്ട് രാത്രി 7 മണി മുതല്‍ കലാപരിപാടികള്‍ എന്നിവ നടക്കും..സമാപന ദിവസമായ ഏപ്രില്‍ 24ന് രാവിലെ 9ന് കാഴ്ചശ്രീബലിയും തുടര്‍ന്ന് പഞ്ചാരിമേളം അരങ്ങേറ്റവും നടക്കും., വൈകിട്ട് 5. 30ന് ഊരുവലം എഴുന്നള്ളിപ്പ് നടക്കും. രാത്രി 7ന് ഭക്തിനിര്‍ഭരമായ താലപ്പൊലി ഘോഷയാത്രയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സി.എസ് മോഹന ചന്ദ്രന്‍ നായര്‍, ജിനു ബി നായര്‍,ശ്രീധരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments