ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ, വനിതാ സമാജം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം ഏറ്റുമാനൂര്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. എ.ഐ.വി.എം വനിതാ സമാജം സംസ്ഥാന പ്രസിഡണ്ട് ഓമന മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ വികസന മുന്നേറ്റങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. വി. ബിന്ദു മുഖ്യ പ്രഭാഷണം നടത്തി.
സ്ത്രീശക്തി പുരസ്‌കാര വിതരണം നഗരസഭ ചെയ്‌പേഴ്‌സന്‍ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. എ ഐ ബി എം ജില്ലാ പ്രസിഡണ്ട് പി.സി. രാധാകൃഷ്ണന്‍, സെക്രട്ടറി സുധീഷ് പി. ടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മനോജ് പാല, പ്രിയ എ. സി തുടങ്ങിയവര്‍ പ്രസംഗിച്ചു. വനിതാ സമാജം ജില്ലാ കമ്മിറ്റി ഭാരവാഹികളായ ബിന്ദു വിനോദ്, സുബി സുരേഷ് ,സ്മിത ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി . വനിതകളും സംരംഭകവും എന്ന വിഷയത്തിലും ആധുനിക ലോകവും വനിതകളും എന്ന വിഷയത്തിലും സെമിനാറുകള്‍ നടന്നു.






0 Comments