Breaking...

9/recent/ticker-posts

Header Ads Widget

കത്തുന്ന വേനല്‍ ചൂടിന് ആശ്വാസം പകര്‍ന്ന് പാലാ നഗരത്തില്‍ വൈകീട്ട് വേനല്‍ മഴ പെയ്തു.



കത്തുന്ന വേനല്‍ ചൂടിന് ആശ്വാസം പകര്‍ന്ന് പാലാ നഗരത്തില്‍ വൈകീട്ട് വേനല്‍ മഴ പെയ്തു. പകല്‍ച്ചൂടിന്റെ കാഠിന്യം രാത്രിയിലേക്ക് നീളുന്നതൊഴിവാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണര്‍ത്തിയാണ് മഴയെത്തിയത്. ഏപ്രില്‍ 18, 19 തീയതികളില്‍ ഒറ്റപ്പെട്ട മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇടിമിന്നലും കാറ്റും ഉണ്ടാകാന്‍ സാധ്യതയെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. അന്തരീക്ഷ താപനില ഉയരുമ്പോള്‍ ചൂടിന്റെ കാഠിന്യം കുറയ്കാന്‍ ഫാനും,  എസിയുമെല്ലാം ഉപയോഗിക്കേണ്ടി വരുന്നത് വൈദ്യുതി ഉപഭോഗം വര്‍ധിക്കാനും കാരണമാകുകയാണ്.




Post a Comment

0 Comments