Breaking...

9/recent/ticker-posts

Header Ads Widget

കുട്ടികള്‍ക്ക് വേണ്ടി വൈഭവ് 2024 ദ്വിദിന ശില്പശാല സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ ശ്രീ മഹാദേവക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍  കുട്ടികള്‍ക്ക് വേണ്ടി വൈഭവ് 2024 ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. കരിയര്‍ ഗൈഡന്‍സിനും വ്യക്തിത്വ വികസനത്തിനുമായി ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതി, സനാതന ധര്‍മ്മ പഠന കേന്ദ്രത്തിന്റെ അഭിമുഖ്യത്തിലാണ് ശില്പശാല നടക്കുന്നത്.  സമിതി മുന്‍ പ്രസിഡന്റ് ഡോ.ആര്‍ രാധാകൃഷ്ണന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് വി.കെ ജനചന്ദ്ര ബാബു അധ്യക്ഷനായിരുന്നു. ഭാവി ജീവിതത്തിന് ഒരു അടിത്തറ എന്ന വിഷയത്തെക്കുറിച്ച് എം.ജി യൂണിവേഴ്‌സിറ്റി, മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ജി.പ്രകാശും, സംഗീതവും ജീവിതവും എന്ന വിഷയത്തെ  ആസ്പദമാക്കി സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായരും ക്ലാസെടുത്തു. സമാപന ദിവസമായ ഏപ്രില്‍ 19ന് രാവിലെ യോഗ പരിശീലനം നടക്കും. ഡോ ബിന്ദു എ.ആര്‍,  ദിനീഷ് കെ പുരുഷോത്തമന്‍,  ദിവ്യ കെ.എം, അഞ്ജന എം എന്നിവര്‍ ക്ലാസുകള്‍ നയിക്കും. മുന്‍ പ്രസിഡന്റ് എം.കെ മുരളീധരന്‍ സമാപന സന്ദേശം നല്‍കും.




Post a Comment

0 Comments