Breaking...

9/recent/ticker-posts

Header Ads Widget

വിഷുത്തലേന്ന് ഏറ്റുമാനൂര്‍ നഗരത്തില്‍ വലിയ തിരക്ക്



വിഷുത്തലേന്ന് ഏറ്റുമാനൂര്‍ നഗരത്തില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. വിഷുവിനെ വരവേല്‍ക്കുവാനും  ഐശ്വര്യത്തിന്റെ കണികണ്ടു ഉണരുവാനും കണിക്കൊന്ന പൂവിനും കണിവെള്ളരിക്കുമായി ആളുകള്‍ നഗരത്തിലേയ്‌ക്കെത്തി. സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള അഴകൊത്ത  കണിവെള്ളരികള്‍ക്ക് വലിയ ഡിമാന്‍ഡായിരുന്നു. കണിക്കൊന്ന പൂക്കള്‍ ഇക്കുറി നേരത്തേ വിരിഞ്ഞതുമൂലവും വേനല്‍മഴയില്‍ പലയിടത്തെയും  കണിക്കൊന്ന പൂക്കള്‍ കൊഴിഞ്ഞതും മൂലം പൂക്കളുടെ അളവിലും മഞ്ഞ നിറത്തിലും കുറവുണ്ടായി. പടക്കവില്പനശാലകളും പലയിടങ്ങളിലും സ്ഥലം പിടിച്ചു. ക്ഷേത്ര പരിസരത്തെ കടകളില്‍ വിഷുത്താലത്തില്‍ വയ്ക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങളും സ്ഥാനം പിടിച്ചു. വിഷുവിനെ വരവേല്‍ക്കുവാന്‍ ക്ഷേത്രങ്ങളും അണിഞ്ഞൊരുങ്ങി.  ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വിഷു ഉത്സവത്തോടനുബന്ധിച്ച് പുലര്‍ച്ചെ നാലു മുതല്‍  ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനം ആരംഭിക്കും.  ദേവസ്വം ബോര്‍ഡും ക്ഷേത്ര ഉപദേശക സമിതിയും ഒരുക്കങ്ങള്‍ പൂര്‍്തതിയാക്കി. പുലര്‍ച്ചെ 2 ന് നട തുറക്കുന്ന തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍  2.30 മുതല്‍ വിഷുക്കണി ദര്‍ശനം നടത്താം. വിഭവസമൃദ്ധമായ സദ്യ ഒരുക്കിയും ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നല്ല നാളുകളെകുറിച്ചുള്ള സന്ദേശങ്ങള്‍ കൈമാറിയും വിഷുക്കൈനീട്ടം നല്‍കിയുമാണ് വിഷു ആഘോഷം പൂര്‍ത്തിയാവുന്നത്.




Post a Comment

0 Comments