Breaking...

9/recent/ticker-posts

Header Ads Widget

വിഷുവിപണി ആരംഭിച്ചു.



പാല അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍ വിഷുവിപണി ആരംഭിച്ചു.  വിഷുവിനോടനുബന്ധിച്ച് പഴം, പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാ |ക്കുവാന്‍ ലക്ഷ്യം വെച്ചുകൊണ്ട് കേരള സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന വിഷു വിപണിയുടെ ഭാഗമായാണ് കൃഷി വകുപ്പിന്റെ സഹകരണത്തോടെ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ സെന്റ് തോമസ് പ്രസ്സിനു സമീപമുള്ള അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍ വിഷു വിപണിക്ക് തുടക്കമായത്. വിപണി ഉദ്ഘാടനം പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ നിര്‍വ്വഹിച്ചു . എഫ്.പി.ഒ ഡിവിഷന്‍ മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ സാന്‍തോം എഫ്.പി.ഒ ചെയര്‍മാന്‍ സിബി കണിയാംപടി, പ്രോജക്ട് ഓഫീസര്‍ പി.വി.ജോര്‍ജ് പുരയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗുണമേന്മയുള്ള വിവിധയിനം പച്ചക്കറി ഉല്‍പ്പന്നങ്ങളും പഴവര്‍ഗ്ഗങ്ങളും കണിക്കൊന്ന പൂക്കളും ലഭ്യമാകുന്ന വിഷു വിപണിയില്‍ നിത്യോപയോഗസാധനങ്ങളും അവശ്യ വസ്തുക്കളും ലഭിക്കും. 




Post a Comment

0 Comments