Breaking...

9/recent/ticker-posts

Header Ads Widget

മുതിര്‍ന്ന വോട്ടര്‍മാരെ ആദരിച്ചു.



ശക്തിനഗര്‍ റസിഡന്റ്  അസോസിയേഷന്റെ ആഭിമുഖ്യത്തില്‍  80 വയസിനു മേല്‍ പ്രായമുള്ള മുതിര്‍ന്ന വോട്ടര്‍മാരെ ആദരിച്ചു. പ്രസിഡന്റ് എം.എസ്. മോഹന്‍ദാസ് അധ്യക്ഷതവഹിച്ച ചടങ്ങില്‍ ഡോ.ടി.യു.സുകുമാരന്‍, ഡോ. കെ.പി.ശശിധരന്‍ എന്നിവര്‍ മുതിര്‍ന്ന വോട്ടര്‍മാരായ പി.ശങ്കരന്‍, പി.ചന്ദ്രന്‍കുട്ടി എന്നിവരെ പൊന്നാട അണിയിച്ചു. അനാരോഗ്യം മൂലം ചടങ്ങില്‍ പങ്കെടുക്കാനാകാതെ വന്ന വോട്ടര്‍മാരെ അവരവരുടെ വീടുകളിലെത്തി ആദരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഓരോ പൗരനും തന്റെ സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കേണ്ടതിന്റെയും 100 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി രാഷ്ട്രനിര്‍മാര്‍ണത്തില്‍ പങ്കാളികള്‍ ആവേണ്ടത്തിന്റെയും ആവശ്യകതയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.  സെക്രട്ടറി ബി.സുനില്‍കുമാര്‍, ട്രഷറര്‍ എന്‍.വിജയകുമാര്‍, വൈസ് പ്രസിഡന്റ് രാജു സിറിയക്, ജോയിന്റ് സെക്രട്ടറിമാരായ ടി.ജി.രാമചന്ദ്രന്‍ നായര്‍, അമ്മിണി സുശീലന്‍ നായര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ദിനേശ് ആര്‍ ഷേണായ്, ജി.മാധവന്‍കുട്ടി നായര്‍, അഡ്വ.സി.എല്‍.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments