Breaking...

9/recent/ticker-posts

Header Ads Widget

വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും.



ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള വോട്ടിങ് യന്ത്രങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ജില്ലയിലെ നിയമസഭാ നിയോജകമണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളിലേക്ക്  മാറ്റും. ജില്ലയുടെ പരിധിയില്‍ വരുന്ന പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളിലെ വിവിധ  സ്ട്രോങ് റൂമുകളിലേക്കാണു ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും വി.വി. പാറ്റ് മെഷീനും അടക്കമുള്ള വോട്ടിങ് യന്ത്രങ്ങള്‍ മാറ്റുക. തിരുവാതില്‍ക്കലുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍(ഇ.വി.എം.) വെയര്‍ഹൗസിലാണ് നിലവില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. തിങ്കള്‍ രാവിലെ എട്ടുമണിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കള്ക്ടര്‍ വി. വിഗ്‌നേശ്വരിയുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും സാന്നിധ്യത്തില്‍ ഇവിടെനിന്നു വോട്ടിങ് യന്ത്രങ്ങള്‍ അതത്  നിയമസഭാമണ്ഡലങ്ങളിലേക്ക് വിതരണം ചെയ്യും.




Post a Comment

0 Comments