Breaking...

9/recent/ticker-posts

Header Ads Widget

ശാസ്ത്രീയ നൃത്ത സമന്വയമായ യോഗാ നാട്യത്തിന് സ്വീകാര്യതയേറുന്നു.



ശാസ്ത്രീയ നൃത്ത സമന്വയമായ യോഗാ നാട്യത്തിന് സ്വീകാര്യതയേറുന്നു. `യോഗയില്‍ ചിലങ്കയും അരപ്പട്ടയും സാരിയും  ഉള്‍പ്പെട്ട കോസ്റ്റ്യൂമില്‍ ശാസ്ത്രീയ നൃത്തരൂപം കൂടി സമന്വയിപ്പിച്ചാണ് നൂതന ഭാവത്തില്‍ `യോഗാനാട്യം' എന്ന നൃത്താവിഷ്‌ക്കാരം അവതരിപ്പിക്കുന്നത്. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോ. ആര്യശ്രീ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള യോഗാ ക്ലബ്ബാണ് പരിപാടി അവതരിപ്പിച്ചത്. യോഗാ പരിശീലനത്തോടൊപ്പം നാട്യ മുദ്രകള്‍കൂടി സംയോജിപ്പിച്ച് അവതരിപ്പിച്ചു വന്ന `യോഗാ നാട്യം ' എന്ന നൃത്തശില്പം  തന്നെ നിരവധി വേദികള്‍ പിന്നിട്ടു കഴിഞ്ഞു. ആണ്ടൂര്‍ ഗന്ധര്‍വ്വസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് യോഗനാട്യം അവതരിപ്പിച്ചത് നിറഞ്ഞ കയ്യടിയോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. യോഗാ പരിശീലനത്തിന്റെ പ്രസക്തിയും പ്രാധാന്യവും പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് യോഗനാട്യം എന്ന നൃത്തശില്പം രൂപകല്പന ചെയ്തിരിക്കുന്നത്. ശാസ്ത്രീയ നൃത്തരൂപവും കൂടി സമന്വയിപ്പിച്ച് മനോഹരമാക്കിയപ്പോള്‍ യോഗാ നാട്യത്തിനു  സ്വീകാര്യതയേറി. സൂര്യ നമസ്‌ക്കാരം മുതല്‍ ശവാസനം വരെയുള്ള വിവിധ യോഗാസന മുറകള്‍ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ക്‌ളാസിക്കല്‍ നൃത്ത ശില്പമാക്കി അവതരിപ്പിക്കുന്ന ടീമില്‍ ഡോ ആര്യശ്രീ വിഷ്ണുവിനൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജു, മെമ്പര്‍മാരായ നിര്‍മല ദിവാകരന്‍, സലിമോള്‍ ബെന്നി, റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ എന്നിവരും പങ്കെടുക്കുന്നു.




Post a Comment

0 Comments