Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു



കാണക്കാരി ആശുപത്രിപ്പടിയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു. രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ആണ് ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറിയത്. ഇടറോഡില്‍ നിന്നും അശ്രദ്ധമായി കടന്നെത്തിയ ബൈക്കാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. 


വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു അപകടം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു. കുറവിലങ്ങാട് പോലീസ് മേല്‍ നടപടികള്‍സ്വീകരിച്ചു. 





Post a Comment

0 Comments