കേരളത്തിലെ നദികളുടെ പുനര്‍ജീവനം ലക്ഷ്യമിട്ട് നാഷണല്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്റെ ആഭ്യമുഖ്യത്തില്‍ നദീസംരംക്ഷണ യജ്ഞമായ നദീയാത്ര നടത്തുന്നു. ഏറ്റുമാനൂര്‍ അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ നദീയാത്രയുടെ മുന്നോടിയായിട്ടുള്ള പ്രചരണ പരിപാടി മണിമലയാര്‍ - കുളത്തൂര്‍ മുഴി തീരത്ത് തുക്കുപാലത്തിനു സമീപം സംഘടിപ്പിച്ചു. നദി സംരക്ഷണ റാലി, നദീ സംരക്ഷണ ബോധവത്കരണ ഗാനം, പ്രകൃതി നിരീക്ഷണ യാത്ര എന്നിവ ഇതിന്റെ ഭാഗമായി നടന്നു.
നാഷണല്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് റ്റി.എം. മാത്യു ഉദ്ഘാടനം ചെയ്തു. അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. നാഷ്ണല്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ ജില്ലാ ഭാരവാഹികളായ സിസ്റ്റര്‍ ക്രിസ്റ്റി, റ്റി. ജി തങ്കമ്മ, പോള്‍സണ്‍ കൊട്ടാരത്തില്‍, ജോസ് പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തിലെ 44 നദികളിലൂടെ സഞ്ചരിച്ചു കൊണ്ട് നടത്തുന്ന യാത്ര നാഷണല്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ ദേശീയ ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാറാണ് നയിക്കുന്നത്.
0 Comments