Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു.



ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ  അപകടത്തില്‍ കാര്യമായ പരിക്കേല്‍ക്കാതിരുന്ന ഓട്ടോ ഡ്രൈവര്‍ പിന്നീട് ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഏറ്റുമാനൂര്‍ പാലാ റോഡില്‍ മങ്ങര കലുങ്കിനു  സമീപം  ശനിയാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉഴവൂര്‍ സ്വദേശിയായ ബൈക്ക് യാത്രികനെ നാട്ടുകാര്‍ ഉടന്‍ തന്നെ  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



. ഓട്ടോ ഡ്രൈവറായ ഏറ്റുമാനൂര്‍  മങ്കര കലുങ്ക് സ്വദേശി മൂലപ്പറമ്പില്‍ ദത്തന്‍ (53) ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.തമിഴ്‌നാട് സ്വദേശിയായ ദത്തന്‍ 35 വര്‍ഷം മുമ്പാണ് ഏറ്റുമാനൂരില്‍ എത്തിയത്.



Post a Comment

0 Comments