Breaking...

9/recent/ticker-posts

Header Ads Widget

ബാബു ചാഴികാടന്റെ 33-ാമത് ചരമവാര്‍ഷികാചരണം നടന്നു.



ബാബു ചാഴികാടന്റെ 33-ാമത് ചരമ വാര്‍ഷികാചരണം നടന്നു. കേരള യൂത്ത് ഫ്രണ്ട് (എം)ന്റെ ആഭിമുഖ്യത്തില്‍  സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ അനുസ്മരണ പ്രഭാഷണം നടത്തി.  രാവിലെ 6 30ന്  ഉഴവൂര്‍ അരീക്കര സെന്റ് റോക്കീസ് ദേവാലയത്തില്‍ പ്രത്യേക കുര്‍ബാനയും നടത്തി.  രാവിലെ 10ന് ആര്‍പ്പുക്കര വാരിമുട്ടത്ത്  സ്മൃതി മണ്ഡപത്തില്‍ തോമസ് ചാഴികാടന്‍ എംപിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.  



.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തന്‍കാല, കേരളകോണ്‍ഗ്രസ് M നേതാക്കളായ ജോസ് ഇടവഴിക്കല്‍, ജോസ് അഞ്ജലി, തോമസ് കോട്ടൂര്‍, സിബി വെട്ടൂര്‍ അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചനയില്‍  പങ്കു ചേര്‍ന്നു. അനുസ്മരണ ദീപ പ്രകാശനവും നടന്നു.



Post a Comment

0 Comments