Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍ സമാധിയായിട്ട് നൂറ് വര്‍ഷം പൂര്‍ത്തിയായി.



വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍ സമാധിയായിട്ട് നൂറ് വര്‍ഷം പൂര്‍ത്തിയായി. 1924 മെയ് 5 നാണ് പന്മന ആശ്രമത്തില്‍ വച്ച് സ്വാമികള്‍ സമാധിയായത്. അദ്ധ്യാത്മിക രംഗത്തും സാമൂഹിക നവോത്ഥാനത്തിനും നിസ്തുലമായ പങ്കുവഹിച്ചിട്ടുള്ള ചട്ടമ്പിസ്വാമികള്‍ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 1853 ല്‍ തിരുവനന്തപുരം ജില്ലയിലെ കണ്ണമൂലയിലാണ് സ്വാമികള്‍ ജനിച്ചത്.  ആത്മീയാചാര്യന്‍ എന്ന നിലയിലും സാര്‍വത്രിക വിദ്യാഭ്യാസത്തിനും ഭാഷാവികസനത്തിനും സ്ത്രീ പുരുഷ സമത്വത്തിനും വേണ്ടിയുള്ള സ്വാമികളുടെ നിലപാടുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 



.മതപുരാണങ്ങളെയും തത്വങ്ങളെയും യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്തിരുന്ന ചട്ടമ്പി സ്വാമികള്‍ സ്വാമി വിവേകാനന്ദന്‍, ശ്രീ നാരായണ ഗുരുദേവന്‍ എന്നിവര്‍ക്കൊപ്പം ആധ്യാത്മിക വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചട്ടമ്പി സ്വാമികളുടെ നൂറാമത് സമാധി ദിനാചരണം പന്മന ആശ്രമത്തിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും നടന്നു.



Post a Comment

0 Comments