Breaking...

9/recent/ticker-posts

Header Ads Widget

സാമൂഹിക ശാക്തീകരണ ശില്‍പശാലകളുടെ ഔപചാരികമായ ഉദ്ഘാടനം ബുധനാഴ്ച



പാലാ സോഷ്യല്‍, വെല്‍ഫെയര്‍ സൊസൈറ്റിയുടെ വജ്ര ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി  സംഘടിപ്പിക്കുന്ന തുടര്‍ പരിശീലന പരിപാടിയായ സാമൂഹിക ശാക്തീകരണ ശില്‍പശാലകളുടെ ഔപചാരികമായ ഉദ്ഘാടനം ബുധനാഴ്ച ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കും. രാവിലെ ഒന്‍പതരയ്ക്ക് അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന ശില്പശാലയില്‍ വികാരി ജനറാള്‍ മോണ്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് , ഡോ. ഇ.കെ.രാധാകൃഷ്ണന്‍ ,  ബൈജു നെടുങ്കേരി, പി.എസ്.ഡബ്ലിയു.എസ് ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ , അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ.ജോസഫ് താഴത്തുവരിക്കയില്‍ , ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍, പ്രോജക്ട് ഓഫീസര്‍ സിബി കണിയാംപടി തുടങ്ങിയവര്‍ ക്ലാസ്സ് നയിക്കും. 




.പ്രോജക്ട് മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍ , സ്റ്റാഫ് സെക്രട്ടറി ജോയി മടിയ്ക്കാങ്കല്‍,  തുടങ്ങിയവര്‍ നേതൃത്വം നല്‍കും.



Post a Comment

0 Comments