Breaking...

9/recent/ticker-posts

Header Ads Widget

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി.



 നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയില്‍ നിന്നും നാടുകടത്തി. കോട്ടയം കാണക്കാരി കണിയാംപറമ്പില്‍ വീട്ടില്‍ കുഞ്ഞാവ എന്ന് വിളിക്കുന്ന സുജേഷ് (25), ഏറ്റുമാനൂര്‍ പേരൂര്‍ കരിയാറ്റുപുഴ ഭാഗത്ത് ഒഴുകയില്‍ വീട്ടില്‍ മറ എന്ന് വിളിക്കുന്ന വിഷ്ണു അനില്‍  (25) എന്നിവരെയാണ് കോട്ടയം ജില്ലയില്‍ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും ഒരു വര്‍ഷത്തേക്കാണ് നാടുകടത്തിയത്. സുജേഷ് ഏറ്റുമാനൂര്‍, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, കവര്‍ച്ച, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കല്‍  തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 



.
വിഷ്ണു അനില്‍ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, ചങ്ങനാശ്ശേരി, വൈക്കം, പാല എന്നീ സ്റ്റേഷനുകളില്‍  അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, തട്ടിക്കൊണ്ടു പോകല്‍, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ജനങ്ങളുടെ  സൈ്വര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ്മേധാവിപറഞ്ഞു.


Post a Comment

0 Comments