Breaking...

9/recent/ticker-posts

Header Ads Widget

സി ബാബു അനുസ്മരണ സമ്മേളനം നടന്നു.



കോട്ടയം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെകട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന സി ബാബുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട്   ഏറ്റുമാനൂര്‍ SMSM  ലൈബ്രറിയില്‍  അനുസ്മരണ സമ്മേളനം നടന്നു.  മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയായ ബഹുമുഖ പ്രതിഭാശാലിയായിരുന്നു സി .ബാബുവെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ വാഴൂര്‍ എന്‍ എസ്സ് എസ്സ് കോളേജ് മുന്‍ പ്രിന്‍സിപ്പളും, താലൂക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ ഡോ: വി.ആര്‍  ജയചന്ദ്രന്‍ പറഞ്ഞു. 



രാഷ്ട്രീയ, സഹകരണ , സാംസ്‌കാരിക പ്രസ്ഥാനങ്ങളില്‍ അദ്ദേഹം  നിറസാന്നിധ്യമായിരുന്നു. ഏറ്റുമാനൂര്‍. എസ് എം എസ് എം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജി.പ്രകാശ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി അഡ്വ .പി . രാജീവ് ചിറയില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഹരി ഏറ്റുമാനൂര്‍ , ഹരി ആര്‍.പിഷാരടി ,  എ.ആര്‍.രവീന്ദ്രന്‍ , അന്‍ഷാദ് ജമാല്‍ , രാജു എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments