Breaking...

9/recent/ticker-posts

Header Ads Widget

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു



കോട്ടയം കുമരകം റോഡില്‍ ഇല്ലിക്കലില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ ആലപ്പുഴ മാരാരിക്കുളം സ്വദേശി ജോയി (62) , ഓട്ടോറിക്ഷയിലെ യാത്രക്കാരന്‍ ആമ്പലപ്പുഴ മാപ്പിളപ്പറമ്പില്‍ മണിയന്‍ (73) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറോടിച്ചിരുന്ന തിരുവാര്‍പ്പ് സ്വദേശി ബാബുവിനെ നെഞ്ചു വേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തരയോടെ  ഇല്ലിക്കലില്‍ പാറപ്പാടത്തേയ്ക്കുള്ള റോഡിനു സമീപമാണ് അപകടം ഉണ്ടായത്. ഇല്ലിക്കല്‍ ചിന്മയ സ്‌കൂളിനു സമീപം എതിര്‍ ദിശയില്‍ നിന്നും എത്തിയ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.



. കാര്‍ വരുന്നത് കണ്ട് ഓട്ടോ വെട്ടിച്ചു മാറ്റിയെങ്കിലും പാഞ്ഞെത്തിയ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ഓട്ടേറിക്ഷയിലുണ്ടായിരുന്ന രണ്ടു പേരും റോഡില്‍ തെറിച്ചു വീഴുകയുമായിരുന്നു. രണ്ടു പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Post a Comment

0 Comments