Breaking...

9/recent/ticker-posts

Header Ads Widget

കൈപ്പത്തി അറ്റുപോയ മധ്യവയസ്‌ക്കന് കാരിത്താസ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ



വിറക് വെട്ടുന്നതിനിടെ  കോടാലി  കൊണ്ട് കൈപ്പത്തി അറ്റുപോയ മധ്യവയസ്‌ക്കന്  കാരിത്താസ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി. കാരിത്താസ് ആശുപത്രിയിലെ വിദഗ്ധരായ  ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് അറ്റുപേയ കൈപ്പത്തി തുന്നിച്ചേര്‍ക്കുന്നതിനുള്ള  ശസ്ത്രക്രിയ നടത്തിയത്. തിങ്കളാഴ്ച രാവിലെ വിറക് വെട്ടുന്നതിനിടെയാണ് ചെറുതോണി തടിയമ്പാട് സ്വദേശിയായ 60 വയസ്സുകാരന്റെ കൈപ്പത്തി കോടാലി കൊണ്ട്  അറ്റുപോയത്.  ഇയാളെ ചെറുതോണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി അറ്റു പോയ കൈപ്പത്തി തുന്നിച്ചേര്‍ക്കാന്‍  കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുവാന്‍ നിശ്ചയിക്കുകയായിരുന്നു. 



1.45 മണിക്കൂര്‍ കൊണ്ട് രോഗിയുമായി  ആംബുലന്‍സ്  കാരിത്താസ് ആശുപത്രിയിലെത്തി. ആംബുലന്‍സിന് യാത്ര തടസ്സമുണ്ടാകാതിരിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു . ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം ശസ്ത്രക്രിയയ്ക്ക് പൂര്‍ണ്ണമായും  സജ്ജമായി കാത്തുനില്‍ക്കുകയായിരുന്നു . ഓര്‍ത്തോ സര്‍ജന്‍  ഡോ.ആനന്ദ്, പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ  Dr. ഫിലിപ്പ് പുതുമന എന്നിവരുടെ നേതൃത്വത്തിലാണ്  ശസ്ത്രക്രിയ  നടന്നത്  . രോഗിയെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കാന്‍  ആംബുലന്‍സിന്റെ സുഗമമായ യാത്രയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയ  കേരള ഫയര്‍ഫോഴ്‌സിനും, പോലീസിനും, ഇടുക്കി കോട്ടയം സിവില്‍ ഡിഫന്‍സ് വിഭാഗത്തിനും, നാട്ടുകാര്‍ക്കും,  ആരോഗ്യപ്രവര്‍ത്തകര്‍ക്കും കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത്, ആശുപത്രി മാനേജ്‌മെന്റ്, ഡോക്ടര്‍മാര്‍ എന്നിവര്‍ നന്ദി അറിയിച്ചു.



Post a Comment

0 Comments