Breaking...

9/recent/ticker-posts

Header Ads Widget

പൊതിച്ചോറും കുടിവെള്ളവും സൗജന്യമായി എത്തിച്ചു നല്‍കി DYFI



കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം പകര്‍ന്ന് DYFI .  ഞായറാഴ്ച നടന്ന പരീക്ഷയ്ക്കായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. പരീക്ഷാകേന്ദ്രത്തിനു സമീപം ഹോട്ടലുകളില്ലാതിരുന്നതും കടുത്ത വേനല്‍ ചൂടും രക്ഷിതാക്കളടക്കമുള്ള വരെ ബുദ്ധിമുട്ടിലാക്കി.  DYFI യുടെ നേതൃത്വത്തില്‍ പൊതിച്ചോറും കുടിവെള്ളവും സൗജന്യമായി എത്തിച്ചു  നല്‍കിയത് ഭക്ഷണം കിട്ടാതെ വലഞ്ഞവര്‍ക്ക്ആശ്വാസമായി. 



DYFI മേഖലാ കമ്മറ്റിയുടെ നേതത്വത്തിലായിരുന്നു ഭക്ഷണ വിതരണം. ഡി വൈ എഫ് ഐ ബ്ലോക്ക് ട്രഷറര്‍ അഡ്വ സുധിന്‍ സതീശ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ചന്ദ്രാജി, മേഖല സെക്രട്ടറിമാരായ വി എസ് മഹേഷ്, മോന്‍സ് മാത്യു, മേഖല പ്രസിഡന്റ് വി എം അമല്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി കെ എസ് ജയന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സി ജി സതീശന്‍, റ്റി എം രഞ്ജിത്ത്, ടോമി ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments