മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റുമാനൂര്‍ നഗരസഭയില്‍ തുടക്കമായി. നഗരസഭാ തലത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും വരും ദിവസങ്ങളില്‍ ശുചീകരണ യജ്ഞം നടക്കും. സംസ്ഥാന വ്യാപകമായി എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ജനപങ്കാളിത്തത്തോടെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ഓഫീസ് മന്ദിരത്തിന് മുന്നില്‍ ബസ് സ്റ്റേഷന്‍, മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
0 Comments