Breaking...

9/recent/ticker-posts

Header Ads Widget

ഫാബ്രിക് കളര്‍ പെയിന്റിംഗ് പരിശീലന പരിപാടി സംഘടിപ്പിച്ചു



ഏറ്റുമാനൂര്‍ വടക്കേനട റസിഡന്റ്‌സ്  അസോസിയേഷന്റെ നേതൃത്വത്തില്‍  ഫാബ്രിക് കളര്‍ പെയിന്റിംഗ് പരിശീലന പരിപാടി സംഘടിപ്പിച്ചു. അസോസിയേഷന്‍ അംഗങ്ങള്‍ക്കായി ഏറ്റുമാനൂര്‍ ശര്‍മ്മാസ് കോളേജിലാണ് പരിശീലന പരിപാടി നടന്നത്. പ്രമുഖ പെയിന്റ് കമ്പനിയായ പിഡിലൈറ്റുമായി സഹകരിച്ചാണ് ഫാബ്രിക് കളര്‍ പെയിന്റിംഗ് വര്‍ക്ക് ഷോപ്പ് നടത്തിയത്.



 മൂവാറ്റുപുഴ ഓറിയന്‍ ഫാഷന്‍ സ്‌കൂളിലെ അധ്യാപികയും, ഫെവിക്കല്‍  എക്‌സ്‌പേര്‍ട്ട്  ടീച്ചറുമായ ഷാനു രവീന്ദ്രനാഥാണ് ഫാബ്രിക് കളര്‍ പെയിന്റിംഗ്  പരിശീലനത്തിന് നേതൃത്വം നല്‍കി .  കുട്ടികളും, മുതിര്‍ന്നവരും പരിശീലന കളരിയില്‍  പങ്കെടുത്തു. പങ്കെടുത്ത എല്ലാവര്‍ക്കും  മെറ്റീരിയല്‍ കിറ്റ്  സൗജന്യമായി നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ്, മനോരമ തമ്പുരാട്ടി, സെക്രട്ടറി രഞ്ജിത്ത് ആര്‍, ട്രഷറര്‍  സോമദാസന്‍,  അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Post a Comment

0 Comments