Breaking...

9/recent/ticker-posts

Header Ads Widget

മധ്യവയസ്‌കനില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.



 ഇറിഡിയം മെറ്റല്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്‌കനില്‍ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ ഭാഗത്ത് കക്കുഴി വീട്ടില്‍  ( പെരുമ്പാവൂര്‍ കര്‍ത്താവുംപടി ഭാഗത്ത് വാടകയ്ക്ക് താമസം) റെജി (47) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ വെച്ചൂര്‍ അംബിക മാര്‍ക്കറ്റ് സ്വദേശിയായ മധ്യവയസ്‌കനില്‍ നിന്നും ഇവര്‍ നടത്തിവരുന്ന ഇറിഡിയം മെറ്റല്‍ ബിസിനസില്‍ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച്  21 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. 



.കൂടാതെ ബിസിനസ് ആവശ്യത്തിന് എന്ന് പറഞ്ഞ് ഇയാളില്‍ നിന്നും കാറും വാങ്ങിയെടുക്കുകയും ചെയ്തു. പിന്നീട് ബിസിനസ്സില്‍ പങ്കാളിയാക്കാതെയും പണവും, കാറും തിരികെ നല്‍കാതെയും കബളിപ്പിച്ചതിനെ തുടര്‍ന്ന് മധ്യവയസ്‌കന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ പരിശോധനയില്‍  വിഷ്ണു , വിനു എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റെജി കൂടി പോലീസിന്റെ പിടിയിലാവുന്നത്. വൈക്കം സ്റ്റേഷന്‍ എസ്.ഐ പ്രദീപ് എം, എസ്.ഐ വിജയപ്രസാദ് , സി.പി.ഓ പ്രവീണൊ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ  റിമാന്‍ഡ് ചെയ്തു




Post a Comment

0 Comments