Breaking...

9/recent/ticker-posts

Header Ads Widget

വടക്കുംതേവരുടെ പ്രതിഷ്ഠാദിന കലശവാര്‍ഷികോത്സവം നടന്നു.



കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍  വടക്കുംതേവരുടെ പ്രതിഷ്ഠാദിന കലശവാര്‍ഷികോത്സവം നടന്നു. തന്ത്രി കിടങ്ങശ്ശേരി ത രണനല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി ഉപേന്ദ്രന്റെയും മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.  രാവിലെ 6.30 ന് ലക്ഷാര്‍ച്ചനയോടെ കലശവാര്‍ഷിക ചടങ്ങുകള്‍ ആരംഭിച്ചു. 9 ന് പ്രൊഫ ഗീത പ്രഭാഷണം നടത്തി. 11.30 ന് കലശാഭിഷേകം നടന്നു . ലക്ഷാര്‍ച്ചന ചെയ്ത കലശങ്ങള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ച് ശ്രീകോവിലില്‍ അഭിഷേകം നടന്നു.


. നിരവധി ഭക്തര്‍ കലശാഭിഷേകമഹോത്സവത്തില്‍ പങ്കെടുത്തു.  ഉച്ചയ്ക്ക് പ്രസാദമൂട്ട് ഉണ്ടായിരുന്നു. സോപാന  സംഗീതം ,വൈകീട്ട് ദീപാരാധന,   പുഷ്പാഭിഷേകം എന്നിവയും  നടന്നു. ഞായറാഴ്ച ശ്രീശങ്കര ജയന്തിയാഘോഷത്തോടനുബന്ധിച്ച് ഉദയാസ്തമന പൂജയും നടക്കും.  സാമ്പ്രദായ ഭജന , ഇരട്ടതായമ്പക , സോപാന സംഗീതം, തിരുവാതിരകളി , രാത്രി 7 ന മയില്‍ വാഹന എഴുന്നള്ളിപ്പ് എന്നിവ നടക്കും. മേയ് 13 തിങ്കളാഴ്ച സുബ്രഹ്‌മണ്യ സ്വാമിയുടെ പ്രതിഷ്ഠാദിന ആഘോഷങ്ങള്‍ നടക്കും .  ലക്ഷാര്‍ച്ചന, കലശാഭിഷേകം, ഷഷ്ഠിപൂജ , പ്രസാദമൂട്ട് വൈകീട്ട് ദീപാരാധന, പുഷ്പാഭിഷേകം എന്നിവ നടക്കും.




Post a Comment

0 Comments