Breaking...

9/recent/ticker-posts

Header Ads Widget

KSRTC സൂപ്പര്‍ഫാസ്റ്റ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെന്ന പരാതിയുമായി വീട്ടമ്മ.



KSRTC സൂപ്പര്‍ഫാസ്റ്റ് രാത്രികാലത്ത് ആവശ്യപ്പെട്ട സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെന്ന പരാതിയുമായി വീട്ടമ്മ. നീറ്റ് പരിക്ഷയെഴുതിയ മകളോടൊപ്പം കിളിമലയിലെ പരീക്ഷാ സെന്ററില്‍ നിന്നും മടങ്ങിയ പ്രവിത്താനം സ്വദേശിനിയ്ക്കാണ് ദുരനുഭവമുണ്ടായത്. രാത്രി പാലാ kSRTC  ബസ് സ്റ്റാന്റിലെത്തിയ അമ്മയും മകളും തൃശൂര്‍ പോകുന്ന KSRTC ബസ്സില്‍ കയറുകയും പ്രവിത്താനം ടിക്കറ്റ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കുറിഞ്ഞിവരെയുള്ള ടിക്കറ്റാണ് നല്‍കിയത്. കുറിഞ്ഞയില്‍ മാത്രമേ സ്റ്റോപ്പുള്ളുവെന്നും രാത്രിയാകുമ്പോള്‍ മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ ഓരോന്ന് ഇറങ്ങുമെന്നും പറഞ്ഞ് കണ്ടക്ടര്‍ മര്യാദയില്ലാതെ സംസാരിച്ചതായി പരാതിയില്‍ പറയുന്നു. 



സ്റ്റോപ്പിനു മുന്‍പു തന്നെ കണ്ടക്ടറോട് പ്രവിത്താനത്ത്  ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ സമ്മതിച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ത്താന്‍ തയ്യാറായ ഡ്രൈവറെ വിലക്കുകയും 200 മീറ്ററോളം ദൂരം മുന്നോട്ടു പോയി  ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി ഇവരെ ഇറക്കുകയുമായിരുന്നു.  രാത്രിയില്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കാതിരിക്കുകയും മാനസികമായി വേദനിപ്പിച്ചു കൊണ്ട് മര്യാദയില്ലാതെ സംസാരിക്കുകയും ചെയ്ത കണ്ടക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രവിത്താനം സ്വദേശിനിയായ രജനി വിനു പാലാ KSRTC ATO യ്ക്ക  പരാതി നല്‍കിയത്. അമ്മയും മകളും മാത്രമുണ്ടായിരുന്നിയിട്ടും സ്റ്റോപ്പില്‍ നിര്‍ത്താതെ ഒഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയത് ബുദ്ധിമുട്ടുളവാക്കിയതായും പരാതിയില്‍ പറയുന്നു.



Post a Comment

0 Comments