Breaking...

9/recent/ticker-posts

Header Ads Widget

മാതൃദിനാചരണം സംഘടിപ്പിച്ചു.



കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം  അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍, ഡോ. റോസമ്മ സോണി, കെ.എസ്.എസ്.എസ്് സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ ജോയിസി എസ്.വി.എം എന്നിവര്‍ പ്രസംഗിച്ചു. 



ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലെ കുട്ടികളുടെ മാതാക്കളും വനിതാ സ്വാശ്രയസംഘ പ്രതിനിധികളും ദിനാചരണത്തില്‍ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട ബോധവല്‍ക്കരണ സെമിനാറിന് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം റിസോഴ്‌സ് പേഴ്‌സണ്‍ സജോ ജോയി നേതൃത്വം നല്‍കി. ദിനാചരണത്തിന്റെ ഭാഗമായി അമ്മമാരെ ആദരിക്കല്‍ചടങ്ങുംനടത്തി.



Post a Comment

0 Comments