Breaking...

9/recent/ticker-posts

Header Ads Widget

ലൈബ്രറി കൗണ്‍സില്‍ കൗണ്‍സിലര്‍മാരുടെ താലൂക്ക് സംഗമം



മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ കൗണ്‍സിലര്‍മാരുടെ താലൂക്ക് സംഗമം പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാനത്തെ ഗ്രന്ഥശാലകളെ കൂടുതല്‍ സജീവമാക്കുന്നതിന് ആവിഷ്‌കരിച്ച വിവിധ കര്‍മ്മപരിപാടികള്‍ പൊതുസമൂഹത്തില്‍ എത്തിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് സംഗമം സംഘടിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. 



ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ  ജോര്‍ജ് സംസ്ഥാന- ജില്ലാ പദ്ധതികള്‍ വിശദീകരിച്ചു.  താലൂക്ക് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ഡേവിഡ്, സംസ്ഥാന കൗണ്‍സില്‍ അംഗം കെഎസ് രാജു , കെ ആര്‍ പ്രഭാകരന്‍പിള്ള , ജോണ്‍സണ്‍ ജോസഫ് , ലീന ജോര്‍ജ് , കെ ആര്‍ മോഹനന്‍,  കെ ജെ ജോണ്‍ , ഡി അനില്‍കുമാര്‍ , അഡ്വ ഗോപികൃഷ്ണ , സി കെ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സീസ് ബജറ്റ് അവതരണം നടത്തി.



Post a Comment

0 Comments