Breaking...

9/recent/ticker-posts

Header Ads Widget

ഇടിമിന്നലില്‍ വീടിന് നാശനഷ്ടം



വേനല്‍ മഴയ്‌കൊപ്പമെത്തിയ ശക്തമായ ഇടിമിന്നലില്‍ വീടിന് നാശനഷ്ടം . ചെമ്പിളാവ് കൂടത്തിനാല്‍ പ്രവീണിന്റെ വീടിനാണ് മിന്നലേറ്റത്. വീട്ടിലെ ഇലക്ടിക് ഉപകരണങ്ങള്‍ക്ക് കേപാടുകള്‍ സംഭവിച്ചു. ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് ശക്തമായ കാറ്റും മഴയും മിന്നലുമുണ്ടായത്. 



വീടിനു പുറത്തു നില്‍ക്കുകയായിരുന്ന പ്രവീണിന്റെ കാലില്‍ മിന്നലേറ്റ്  മരവിപ്പുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. വീടിന്റെ ഭിത്തിയിലും വിള്ളല്‍ ഉണ്ടായി . വീട്ടിലെ TV, ഫ്രിഡ്ജ് , ഇന്‍വര്‍ട്ടര്‍ എന്നിവയെല്ലാം മിന്നലേറ്റ് പ്രവര്‍ത്തനരഹിതമായി. ഇലക്ട്രിക് വയറിംഗ് കത്തിയ നിലയിലാണ്.



Post a Comment

0 Comments