മണര്‍കാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ 36 കുടുംബങ്ങള്‍ BJP യില്‍ ചേര്‍ന്നു. പുതുതായി അംഗത്വം സ്വീകരിച്ചവര്‍ക്ക് നീലാണ്ടപ്പടിയില്‍ സ്വീകരണം നല്‍കി. ബിജെപി സംസ്ഥാന വക്താവ് ടി.പി സിന്ധുമോള്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.സി ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി .സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായിരുന്നു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ,ഷോണ്‍ ജോര്‍ജ്, ടി.കെ കൃഷ്ണകുമാര്‍ ,മഞ്ജു പ്രദീപ്, മഞ്ജു സുരേഷ് ,രാഹുല്‍ എന്‍.ആര്‍, പ്രവീണ്‍ ഉള്ളാട്ട് ,സജി എസ് തെക്കേതില്‍, സിറില്‍ നരിക്കുഴിയില്‍, മനോജ് എന്നിവര്‍ പങ്കെടുത്തു.






0 Comments