Breaking...

9/recent/ticker-posts

Header Ads Widget

മരിയന്‍ എക്‌സിബിഷന്‍ വിശ്വാസ സമൂഹത്തിന് നവ്യാനുഭവമായി



ഭക്തിയും കൗതുകവുമുണര്‍ത്തിയ  മരിയന്‍ എക്‌സിബിഷന്‍ വിശ്വാസ സമൂഹത്തിന് നവ്യാനുഭവമായി. കൂടല്ലൂര്‍ സെന്റ് ജോസഫ്‌സ് പള്ളി ഹാളിലാണ് ശനി, ഞായര്‍ ദിവസങ്ങളിലായി മരിയന്‍ പ്രദര്‍ശനം നടന്നത്. പരിശുദ്ധ മാതാവിന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള ജീവചരിത്രവും വിവിധ ഭാഷകളിലുള്ള ബൈബിളുകള്‍, സഭാചരിത്രം എന്നിവയെല്ലാം എക്‌സിബിഷനില്‍ ശ്രദ്ധയാകര്‍ഷിച്ചു. അന്‍പതോളം വിശുദ്ധരുടെ തിരുശേഷിപ്പുകളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജപമാലകളും,  സ്റ്റാമ്പുകളും പ്രദര്‍ശിപ്പിച്ചിരുന്നു. SMYM, CML മാതൃവേദി എന്നീ സംഘടനകള്‍ ചേര്‍ന്നാണ് മരിയന്‍ എക്‌സിബിഷന്‍ ഒരുക്കിയത്. സിസ്റ്റര്‍ ഫ്‌ലോറന്റൈനാണ് പ്രദര്‍ശനം ക്രമീകരിച്ചത്.



 പള്ളി വികാരി ഫാദര്‍ സിറിയക് വടക്കേല്‍, ഡയറക്ടര്‍ ഫാദര്‍ തോംസണ്‍ കിഴക്കെക്കര എന്നിവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ചാണ് മരിയന്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചത്. ഭക്തിയുടെ നിറവില്‍ വിശുദ്ധരുടെ തിരുശേഷിപ്പുകളടക്കം കാണാനും  ക്രൈസ്തവ സഭാചരിത്രത്തെക്കുറിച്ചുള്ള അറിവുകള്‍ നേടാനും അവസരമൊരുക്കിയ പ്രദര്‍ശനം കാണാന്‍ നിരവധിയാളുകളാണെത്തിയത്.



Post a Comment

0 Comments