ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹെല്‍ത്ത് ഡയലോഗ് സീരീസ് - ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. ആതുരസേവന രംഗത്ത് ആത്മീയമായ വീക്ഷണങ്ങളോടെയാണ് മാര്‍സ്ലീവാ മെഡിസിറ്റിയുടെ പ്രവര്‍ത്തനങ്ങളെന്നു ബിഷപ് പറഞ്ഞു. ഹൃദയപൂര്‍വ്വമായ സമീപനത്തോടെയാണ് ഡോക്ടര്‍മാര്‍ രോഗികളെ സമീപിക്കുന്നതെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ആരോഗ്യ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്നു മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ പറഞ്ഞു. ഹെല്‍ത്ത് ഡയലോഗ് സീരീസിന്റെ ഭാഗമായി ഹൃദ്രോഗത്തെക്കുറിച്ച് ആരോഗ്യ ബോധവല്‍ക്കരണ പരിപാടി നടന്നു. ജീവിത ശൈലിയും ഹൃദ്രോഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് കാര്‍ഡിയാക് സയന്‍സസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക് എച്ച്, കൊറോണറി ആന്‍ജിയോപ്ലാസ്റ്റിയെ കുറിച്ച് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ജെയിംസ് തോമസ്, ഹൃദയശസ്ത്രക്രിയകളെക്കുറിച്ച് കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.കൃഷ്ണന്‍.സി, ഭക്ഷണ രീതികളെക്കുറിച്ച് സീനിയര്‍ ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ ജിജിനു.ജെ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
0 Comments