Breaking...

9/recent/ticker-posts

Header Ads Widget

കാസില്‍ദ - മെഗാ ഷോ മെയ് 17 വെള്ളിയാഴ്ച വൈകിട്ട് 6 ന് പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍



രാമപുരം മാര്‍ ആഗസ്തിനോസ് കോളേജിന്റെ ആഭിമുഖ്യത്തില്‍ കാസില്‍ദ - മെഗാ ഷോ മെയ് 17 വെള്ളിയാഴ്ച വൈകിട്ട് 6 ന് പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് നാക് എ ഗ്രേഡ് കരസ്ഥമാക്കി മുന്നേറുന്ന രാമപുരം മാര്‍ ആഗസ്തിനൊസ് കോളേജിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ധന ശേഖരണാര്‍ത്ഥമാണ് മെഗാ ഷോ സംഘടിപ്പിക്കുന്നത്. രാമപുരം മാര്‍ ആഗസ്തിനോസ് കോളേജ് മ്യൂസിക്കല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാലാ കമ്മ്യൂണിക്കേഷനുമായി സഹകരിച്ചാണ് നൃത്ത സംഗീത നാടകാവിഷ്‌കാരമായ കാസില്‍ദ സംഘടിപ്പിക്കുന്നത്. കോളേജ് വിദ്യാര്‍ഥികള്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഗാനമേളയും നൃത്ത ശില്‍പ്പവും അവതരിപ്പിക്കും. പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ വിഖ്യാത നാടകം ജീവിതം സാക്ഷിയുടെ അവതരണവും നടക്കും. അറുപതോളം കലാകാരന്‍മാര്‍ മെഗാഷോയില്‍ അണിനിരക്കും. മധ്യകേരളത്തില്‍ കോളേജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പൊതു വേദി നടത്തപ്പെടുന്ന ആദ്യ പരിപാടിയാണിത്. 



.എല്ലാ വര്‍ഷവും കോളേജ് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും പിടിഎ യുടേയും നേതൃത്വത്തില്‍ നിരവധി പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്.ഭവന പദ്ധതിയുടെ തുടര്‍ച്ചയ്ക്കായാണ് കാസില്‍ദ ചാരിറ്റി ഷോ സംഘടിപ്പിക്കുന്നത്. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മെഗാഷോയിലേയുള്ള പ്രവേശനം പാസ്സ് മൂലമാണ്. കോളജ് മാനേജര്‍ റവ ഫാ ബര്‍ക്കുമാന്‍സ് കുന്നുംപുറം, പ്രിന്‍സിപ്പല്‍ ഡോ ജോയ് ജേക്കബ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഫാ ജോസഫ് ആലഞ്ചേരി, വൈസ് പ്രിന്‍സിപ്പല്‍ സിജി ജേക്കബ്, രാജീവ് കൊച്ചുപറമ്പില്‍, പ്രകാശ് ജോസഫ്, മനോജ് സി ജോര്‍ജ്, കിഷോര്‍, തോംസണ്‍ കെ അഗസ്റ്റിന്‍, ഷിബു വില്‍ഫ്രഡ് തുടങ്ങിയവര്‍നേതൃത്വം നല്‍കും.



Post a Comment

0 Comments