Breaking...

9/recent/ticker-posts

Header Ads Widget

മഹാത്മാഗാന്ധി സര്‍വ്വകലാശാല വുമണ്‍സ് ഫോറം രജതജൂബിലി സമ്മേളനം



മഹാത്മാഗാന്ധി സര്‍വ്വകലാശാല വുമണ്‍സ് ഫോറം രജതജൂബിലി   സമ്മേളനം യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ B ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളിലും വനിതാ പ്രാതിനിധ്യം ഉയര്‍ന്നു വരുന്നുണ്ടെങ്കിലും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ സ്ത്രീകള്‍ക്ക് തുല്യ പ്രാധാന്യം കിട്ടുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നതായി  ഡോ ജയചന്ദ്രന്‍ .പറഞ്ഞു. യോഗത്തില്‍ ഫോറം പ്രസിഡന്റ് ഉമ ശ്രീനിവാസന്‍ അധ്യക്ഷയായിരുന്നു   



രാജ്യത്ത് ഹെവി ഡ്യൂട്ടി അടക്കം ഏറ്റവും കൂടുതല്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ കരസ്ഥമാക്കിയ സീനിയര്‍ സിറ്റിസണ്‍  രാധാമണിയമ്മയെ രജിസ്ട്രാര്‍ ആദരിച്ചു.  സെക്രട്ടറി ശ്രീലേഖ വി.ജി ,അനില ഐ.കെ ,സൗമ്യ സദാശിവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി  ചരിസ്മ പ്രസിഡന്റ് , റുബൈയ്യ റൗഫ് സെക്രട്ടറി , വിജി വി.ആര്‍ ട്രഷറര്‍  എന്നിവരെ തെരഞ്ഞെടുത്തു .




Post a Comment

0 Comments