Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ തലത്തിലുള്ള NEET മെഡിക്കല്‍ പ്രവേശന പരീക്ഷ നടന്നു.



ദേശീയ തലത്തിലുള്ള NEET മെഡിക്കല്‍ പ്രവേശന പരീക്ഷ നടന്നു. 24 ലക്ഷത്തോളം പേര്‍ പരീക്ഷയെഴുതി. കേരളത്തില്‍ ഒരു ലക്ഷത്തോളം പേരാണ് നാഷനല്‍ എലിജിബിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റില്‍ പങ്കെടുത്തത്. 16 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഉച്ചകഴിഞ്ഞ 2 മുതല്‍ 5.20 വരെയായിരുന്നു പരീക്ഷ.  കര്‍ശന പരിശോധന കളോടെയാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചത്. ഫോട്ടോയും അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍ രേഖയുമായി എത്തിയ വിദ്യാര്‍ത്ഥികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചാണ് പരീക്ഷാഹാളില്‍ കയറ്റിയത്. 



നീണ്ട കൈയുള്ള ഉടുപ്പുകള്‍, സ്വര്‍ണാഭരണങ്ങള്‍, വലിയ പാദരക്ഷകള്‍, ഷൂസ് എന്നിവ അനുവദിച്ചിരുന്നില്ല. മതാചാര പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവരെയു പരിശോധനകള്‍ക്ക് വിധേയമാക്കി. പേന പരീക്ഷ കേന്ദ്രത്തില്‍ നിന്നു തന്നെ നല്‍കുകയായിരുന്നു. പരീക്ഷാ കേന്ദ്രമായ കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. രക്ഷിതാക്കള്‍ക്കൊപ്പമാണ് മിക്ക വിദ്യാര്‍ത്ഥികളും പരീക്ഷയ്‌ക്കെത്തിയത്.  വാഹനങ്ങളുടെ ബാഹുല്യവും തിരക്കിന് കാരണമായി. കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് പരീക്ഷാ കേന്ദ്രത്തില്‍ ഏര്‍പ്പടുത്തിയിരുന്നത്.
.



Post a Comment

0 Comments