Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെ ശീതീകരണ സംവിധാനം തകരാറിലായി.



പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെ ശീതീകരണ സംവിധാനം തകരാറിലായി. ഇതോടെ മോര്‍ച്ചറിയില്‍ മുതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്. ഒന്‍പതു ഫ്രീസറുകളാണ് മോര്‍ച്ചറിയിലുള്ളത്. ശീതീകരണ സംവിധാനം തകരാറിലായിട്ട് ദിവസങ്ങളായെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ല. ഇതോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായും മറ്റും മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാഞ്ഞ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. 



.
പോസ്റ്റ്‌മോര്‍ട്ടം ആവശ്യമുള്ള കേസുകള്‍ കോട്ടയത്തേക്ക് കൊണ്ടു പോകേണ്ട സ്ഥിതിയാണുള്ളത്. പാലായിലും സമീപപ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ക്ക് ആവശ്യ സന്ദര്‍ഭങ്ങളില്‍ മോര്‍ച്ചറി സൗകര്യം ലഭ്യമാക്കാന്‍ കഴിഞ്ഞിരുന്നത് ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. മോര്‍ച്ചറിയിലെ ശീതികരണ സംവിധാനത്തിലെ തകരാര്‍  അടിയന്തിരമായി പരിഹരിക്കണമെന്നആവശ്യമാണുയരുന്നത്.


Post a Comment

0 Comments