പാലാ ടൗണ്‍ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ അപകടകരമായ രീതിയില്‍ സ്ഥാപിച്ചിരുന്ന കല്ലുകള്‍ നീക്കം ചെയ്തു. പ്രധാന കെട്ടിടത്തിന്റെ 4 മൂലകളിലുമാണ് കല്ലുകള്‍ സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ ദിവസം യാത്രക്കാരന്‍ കല്ലില്‍ തട്ടി വീണ് ബസ്സിനടിയില്‍ പെട്ട് മരണമടഞ്ഞ സംഭവത്തെ തുടര്‍ന്നാണ് കല്ലുകള്‍ നീക്കാന്‍ നടപടി സ്വീകരിച്ചത്. മേവട സ്വദേശിയായ വിനോദിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത് സ്റ്റാന്റിലെ കല്ലുകളായിരുന്നു. കല്ലുകളില്‍ തട്ടി വീണ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ പതിവായിരുന്നു. ഇതേത്തുടര്‍ന്ന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു.
0 Comments