Breaking...

9/recent/ticker-posts

Header Ads Widget

കവിതാ സമാഹാരം സീബ്രയുടെ പ്രകാശനം മേയ് 11ന്



സി.പി. സതീഷ് കുമാര്‍ രചിച്ച പ്രഥമ കവിതാ സമാഹാരം സീബ്രയുടെ പ്രകാശനം മേയ് 11ന്  ഏറ്റുമാനൂര്‍ എസ്.എം.എസ്.എം. ലൈബ്രറി ഹാളില്‍ നടക്കും. വൈകുന്നേരം നാലുമണിക്ക്  നടക്കുന്ന ചടങ്ങില്‍ പ്രൊഫസര്‍ എസ് ജോസഫ് പ്രകാശന കര്‍മ്മം  നിര്‍വഹിക്കും.  കഥാകൃത്ത് എസ്.ഹരീഷ് പുസ്തകം ഏറ്റുവാങ്ങും. എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് പ്രൊഫ. ഡോ.അജു. കെ. നാരായണന്‍ പുസ്തകം പരിചയപെടുത്തും. 



എം. ആര്‍. രേണുകുമാര്‍, എസ്. കണ്ണന്‍, പ്രൊഫസര്‍ മാത്യു.ജെ. മുട്ടം, ബി.ശശികുമാര്‍, സജീവ് ആയ്മനം തുടങ്ങിയവര്‍ പങ്കെടുക്കും. പുസ്തകം രചിച്ച സി.പി. സതീഷ് കുമാര്‍ തന്നെയാണ് കവര്‍ ചിത്രവും വരച്ചത്.  ആര്‍ഷഭൂമി മാസിക എഡിറ്റര്‍ ബാബു പുത്തന്‍പറമ്പന്‍, എഴുത്തുകാരന്‍ സന്തോഷ് തോമസ്, സാമൂഹ്യപ്രവര്‍ത്തകന്‍ ദിലീപ് കൈപ്പുഴ, സി.പി. സതീഷ് കുമാര്‍ എന്നിവര്‍ ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. 



Post a Comment

0 Comments