Breaking...

9/recent/ticker-posts

Header Ads Widget

'' സ്വന്തം ഭവനത്തില്‍ വിഷരഹിത പച്ചക്കറി ' പദ്ധതി നടപ്പാക്കുന്നു



കേന്ദ്ര കേരള സര്‍ക്കാരുകളുടെ അംഗീകാരമുള്ള, തനിമ ജൈവ പഴം പച്ചക്കറി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന '' സ്വന്തം ഭവനത്തില്‍ വിഷരഹിത പച്ചക്കറി ' പദ്ധതി നടപ്പാക്കുന്നു . പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളും കിഴങ്ങ് വര്‍ഗ്ഗ വിളകളുടെ വിത്തുകളും സൗജന്യ നിരക്കില്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു.  മനയത്താറ്റ് ഇല്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരിക്ക് ആദ്യ വിത്ത് ശേഖരം നല്‍കി സംഘം പ്രസിഡണ്ട് സി എം അജിത് പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. 



രക്ഷാധികാരി കൂടിയായ മനയത്താറ്റില്ലത്ത്  ചന്ദ്‌ശേഖരന്‍ നമ്പൂതിരി സെക്രട്ടറി ജയിന്‍ ജോര്‍ജ് മുളക്കുളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  വൈക്കം താലൂക്കില്‍ കര്‍ഷകരുടെ കൂട്ടായ്മ ഉണ്ടാക്കി പഴം, പച്ചക്കറി, പൂച്ചെടികള്‍, ഫലവൃക്ഷങ്ങള്‍ തൈകള്‍, കൃഷി ചെയ്യുന്നവരും വിഷരഹിത പച്ചക്കറികള്‍  ഉത്പാദിപ്പിക്കുവാനും കൃഷിയില്‍  കര്‍ഷകര്‍ക്ക്  പരിശീലനം നല്‍കുവാനും, വിത്തുകള്‍  ലാഭേച്ഛ കൂടാതെ വിതരണം ചെയ്യുന്നതിനും ഉല്പാദിപ്പിക്കപെട്ട പച്ചക്കറി നിശ്ചിത ദിവസങ്ങളില്‍ സംഭരിക്കാനുമാണ് സംഘം ലക്ഷ്യമിടുന്നു.



Post a Comment

0 Comments