Breaking...

9/recent/ticker-posts

Header Ads Widget

ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.



 ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ സ്വര്‍ണ്ണ ഖനികളുടെ ഓഫീസില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പാക്കില്‍ സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പാവുമ്പ സ്വദേശി അനസ് ഹബീബ്  എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2023 ല്‍ പാക്കില്‍ സ്വദേശിയായ 42 കാരനില്‍ നിന്നും  ഘാനയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ്  പലതവണകളിലായി നാലു ലക്ഷത്തി നാല്പത്തിരണ്ടായിരം  രൂപ വാങ്ങി എടുക്കുകയും, ജോലി നല്‍കാതെയും പണം തിരികെ നല്‍കാതെയും  ഇയാളെ കബളിപ്പിക്കുകയുമായിരുന്നു. 



.പരാതിയെ തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടി കൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷന്‍ എസ്. ഐ സജീര്‍,സി.പി.ഓ മാരായ പ്രിന്‍സ്, അനുരൂപ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments