Breaking...

9/recent/ticker-posts

Header Ads Widget

സാംസ്‌കാരിക സമ്മേളനം നടന്നു.



പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ തിരുവുത്സവ ആഘോഷങ്ങളോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം നടന്നു. ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തിരുവരങ്ങിലെ കലാപരിപാടികളുടെ ഉദ്ഘാടനം വയലിനിസ്റ്റ് ഗംഗ ശശിധരന്‍ നിര്‍വഹിച്ചു. 



ക്ഷേത്രകവാടത്തില്‍  ഗംഗാ ശശിധരനെയും വിശിഷ്ടാതിഥികളെയും വനിത സംഘം പ്രസിഡന്റ് ഭാര്‍ഗവി B നായര്‍, സെക്രട്ടറി അല്ലിക്കുട്ടി സുരേന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലേക്ക് ആനയിച്ചു. സമ്മേളനത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ E. S ബിജു  പ്രിയ സജീവ് , സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചികിത്സാ സഹായവിതരണം, വിദ്യാഭ്യാസ പുരസ്‌കാരവിതരണം എന്നിവയും നടന്നു. ഗംഗാശരിധരനും ഗുരു C S അനുരൂപും ചേര്‍ന്ന് വയലിന്‍ നാദ വിസ്മയ മൊരുക്കി. ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ മേയ് 13 ന് നടക്കും.



Post a Comment

0 Comments