യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സ്ഥാനവും കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പദവിയും രാജിവെച്ച് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് രൂപീകരിച്ച സജി മഞ്ഞക്കടമ്പില്‍ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ സന്ദര്‍ശിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ സജി മഞ്ഞക്കടമ്പിലിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സജിയുടെ NDA യിലേക്കുള്ള കടന്നുവരവ് പുതിയ ഒരു മാറ്റത്തിന് തുടക്കം ആകട്ടെ എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
0 Comments