SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 99.69. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയശതമാനം പാലായ്ക്ക്. പരീക്ഷയെഴുതിയ 427153 വിദ്യാര്‍ത്ഥികളില്‍ 425563 പേര് വിജയിച്ചു. കഴിഞ്ഞ വര്‍ഷം 99.7 ആയിരുന്നു വിജയശതമാനം. 71831 പേര് ഫുള്‍ എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിജയം നേടിയ റവന്യൂജില്ല കോട്ടയം. വിജയശതമാനം 99.92. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയം നേടിയവിദ്യാഭ്യാസ ജില്ല പാലായാണ്. പാലാ വിദ്യാഭ്യാസ ജില്ലയില്‍ നൂറുശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചു. സംസ്ഥാനത്ത് 2581 സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി. THSLC പരീക്ഷയില്‍ 99.8 ശതമാനം പേര് വിജയിച്ചു.
0 Comments