Breaking...

9/recent/ticker-posts

Header Ads Widget

അവധിക്കാല അധ്യാപക പരിശീലന പരിപാടി



പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അവധിക്കാല അധ്യാപക പരിശീലന പരിപാടി കോട്ടയം വെസ്റ്റ് BRC  കോട്ടയം CMS കോളേജ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്നു. പരിശീലന പരിപാടിയോടനുബന്ധിച്ച് അധ്യാപകര്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചു. വെസ്റ്റ് ഉപജില്ലയിലെ യു.പി.വിഭാഗം സോഷ്യല്‍ സയന്‍സ് അധ്യാപകരാണ് പരിശീലന വേദിയില്‍ ഭക്ഷ്യ മേള ഒരുക്കിയത്. മേള കോട്ടയം വെസ്റ്റ് BPC ബിജുമോന്‍  ഉദ്ഘാടനം ചെയ്തു.



 60 ഓളം വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത് . ജനറല്‍ ലീഡര്‍ ലിജോമോന്‍, അധ്യാപക പരിശീലകരായ ഫാ.ബിനു വി കോര, അഭിലാഷ് പി.എ , ആല്‍ബര്‍ട്ട് എം ജോണ്‍ , BRC കോര്‍ഡിനേറ്റര്‍ ആതിര തങ്കച്ചന്‍,  ജോസഫ്, ഷൈമോന്‍ പി എം എന്നിവര്‍ നേതൃത്വംനല്‍കി.



Post a Comment

0 Comments