ഏറ്റുമാനൂര്‍ നഗരസഭ മന്ദിരത്തിന് മുന്നിലെ മാലിന്യം നിറഞ്ഞ കിണര്‍ മൂടണം എന്ന ആവശ്യം ശക്തമാകുന്നു. നഗരസഭ മന്ദിരത്തിന് മുന്നില്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ള സ്രോതസ്സായി ഉപയോഗിച്ചിരുന്ന കിണര്‍ നിലവില്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. ശുദ്ധജല സ്രോതസ്സായി സൂക്ഷിക്കുവാന്‍ കഴിയാത്ത കിണര്‍ എത്രയും വേഗം പുനരുപയോഗത്തിന് ക്രമപ്പെടുത്തണമെന്ന് നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍ ഇ.എസ് ബിജു പറഞ്ഞു.
സാമൂഹിക വിരുദ്ധര്‍ ഈ കിണറിനുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചതോടെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. അറവുശാലയും മത്സ്യന്മാര്‍ക്കറ്റും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കുടിവെള്ള സ്രോതസ്സ് പ്രായോഗികമല്ലെന്നും വിലയിരുത്തലുണ്ട്.


.webp)



0 Comments